സംസ്ഥാനത്ത്‌ ഡെല്‍റ്റപ്ലസ്‌ വകഭേതം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: കോവിഡ്‌ 19ന്റെ പുതിയ വകഭേദമായ ഡെല്‍റ്റപ്ലസ്‌ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. പത്തനം തിട്ടയിലെ കടപ്രയില്‍ ഒരുകേസും പാലക്കാട്‌ രണ്ട്‌ കേസുകളുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളളത്‌. രോഗവ്യാപന ശേഷി കൂടുതലുളള ഈ വകഭേതം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലുവയസുളള ആണ്‍ കുട്ടിയിലാണ്‌ ഡെല്‍റ്റാപ്ലസ്‌ കണ്ടെത്തിയത്‌. 2021 മെയ്‌ 24നാണ്‌ കുട്ടി കോവിഡ്‌ പോസിറ്റീവായത്‌. ഇപ്പോള്‍ കുട്ടി നെഗറ്റീവ്‌ ആണ്‌.

ദില്ലിയിലെ സിഎസ്‌ഐആര്‍ ഐജിഐബി (ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജിനോമിക്‌സ്‌ ആന്റ് ഇന്‍ഡസ്‌ട്രിയല്‍ റിസേര്‍ച്ച്‌ ഓഫ്‌ ജിനോമിക്‌സ്‌ ആന്റ് ഇന്‍റഗ്രേറ്റീവ്‌ ബയോളജി)യില്‍ നടത്തിയ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ്‌ പുതിയ വേരിയന്റ്‌ ആയ ഡെല്‍റ്റാ പ്ലസ്‌ കണ്ടെത്തിയത്‌. രോഗം പകരാതിരിക്കാനുളള കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കുട്ടി ഉള്‍പ്പെട്ട വാര്‍ഡ്‌ ലാര്‍ജ്‌ കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ എരിയയാണ്‌. ടിപിപിആര്‍ നിരക്ക്‌ 18.42 ശതമാനം ആണ്‌. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നിലനില്‍ക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണ്‌ ഇതുവരെ ഇവിടെ 87 പേര്‍ക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്‌ . നിലവില്‍ ഇവിെട 18 പേര്‍ക്ക്‌ കോവിഡ്‌ പോസിറ്റീവാണ്‌.

Share
അഭിപ്രായം എഴുതാം