12ാം ക്ലാസ് പരീക്ഷ റദ്ദാക്കലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി: ജൂൺ 22 ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കാനുള്ള സി.ബി.എസ്.ഇയുടെയും ഐ.സി.എസ്.ഇയുടെയും തീരുമാനത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. ഐ.ഐ.ടി., എന്‍.ഡി.എ, എം.ബി.ബി.എസ്., കാറ്റ് പ്രവേശനങ്ങള്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നിര്‍ണായകമാണെന്നും അതിനാല്‍ പരീക്ഷ നടത്തുകയാണു വേണ്ടതെന്നും അന്‍ഷുല്‍ ഗുപ്ത എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ക്കൊപ്പം ഇതിലും ഇന്നു വാദം കേള്‍ക്കും.പരീക്ഷ റദ്ദാക്കിയെങ്കിലും ഇതേ വിദ്യാര്‍ഥികള്‍ ഐ.ഐ.ടി. ജെഇഇ, കാറ്റ്, എന്‍.ഡി.എ., തുടങ്ങിയ പരീക്ഷകള്‍ക്കു ഹാജരാകേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം