വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവ് സുരേഷ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് 24 കാരിയായ അര്‍ച്ചനയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അര്‍ച്ചനയുടെ പിതാവ് ആരോപിച്ചു. അര്‍ച്ചനയെ കൊല്ലാനായി ഭര്‍ത്താവ് സുരേഷ് നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും ഇതിന്റെ ഭാഗമായി ഇയാള്‍ ഒരു ലിറ്റര്‍ ഡീസല്‍ കൊലപാതകം നടക്കുന്നതിന് തലേദിവസം തന്നെ വാങ്ങിവെച്ചിരുന്നുവെന്നും അര്‍ച്ചനയുടെ പിതാവ് 22/06/21 ചൊവ്വാഴ്ച പറഞ്ഞു.

ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ വാങ്ങിയതെന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നതെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. ഒരു പ്രമുഖ വാർത്താ ചാനലിനോടായിരുന്നു പിതാവിന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം