ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്.

കണ്ണുരിൽ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 94 പൈസയും ഡീസലിന് 93 രൂപ 32 പൈസയുമായി.

കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന് 93 രൂപ 98 പൈസയുമായി.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 99 രൂപ കടന്നു.

രാജ്യത്ത് 22 ദിവസത്തിനിടെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് ഇത് പന്ത്രണ്ടാം തവണയാണ്.

Share
അഭിപ്രായം എഴുതാം