വിസ്മയക്കും അര്‍ച്ചനയ്ക്കും പിന്നാലെ നൊമ്പരമായി സുചിത്ര; ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴയില്‍ 19കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് വള്ളികുന്നത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് വിഷ്ണു സൈനികനാണ്. വിഷ്ണു ഉത്തരാഖണ്ഡിലെ ജോലിസ്ഥലത്താണ്. സംഭവസമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രാവിലെ 11.30യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവാണ് സുചിത്രയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം