ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിലേക്ക്‌

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്‌. 2021 ജൂണ്‍ 25ന്‌ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്‌ കീഴിലുളള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും, അടിയന്തിരമല്ലാത്ത ശസ്‌ത്രക്രിയകളും ബഹിഷ്‌ക്കരിച്ച്‌ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ കെജിഎംഎ ഭാരവാഹികള്‍ അറിയിച്ചു.

അത്യഹിത വിഭാഗം, അടിയന്തിര ശസ്‌ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി ചികിത്സ, കോവിഡ്‌ ചികിത്സ എന്നിവ തടസപ്പെടില്ലെന്നും പ്രസിഡന്റ് ഡോ. ജി.എസ്‌ വിജയകൃഷ്‌ണനും, ജനറല്‍ സക്രട്ടറി ഡോ. ടിഎന്‍ സുരേഷും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →