അഴിമതി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊല്‍ക്കത്ത: സംസ്ഥാന അതിര്‍ത്തി വരുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് പ്രദേശത്തെ കേന്ദ്ര വിദ്യാലയ സ്‌കൂള്‍ മതില്‍ നിര്‍മാണത്തിനുള്ള കരാറുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ സംഭവത്തില്‍മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സമയത്ത് നബാം തുക്കി അരുണാചല്‍ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.തുക്കിയുടെ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍മ്മാണ ടെണ്ടര്‍ ലഭിച്ചത് മന്ത്രിയുടെ ഇടപെടല്‍ മൂലമാണെന്ന് സിബിഐ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം