ടിക് ടോക് വീഡിയോ പങ്കുവച്ചു; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു

കൊല്ലം : ടിക് ടോക് വീഡിയോ പങ്കുവച്ചതിന് കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളക്കൽ സ്വദേശിയായ ആതിര(28) യെയാണ് കാമുകനായ ഷാനവാസ് തീ കൊളുത്തി കൊന്നത്. ആശുപത്രിയിൽ വച്ച് 10/06/21 വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

ആതിര സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചെയ്തിട്ടതിന്റെ പേരിലാണ് ഷാനവാസ് ആതിരയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 08/06/21 ചൊവ്വാഴ്ച വൈകീട്ടാണ് ഈ അക്രമസംഭവം നടന്നത്. തീ കൊളുത്തിയ ഷാനവാസിനും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആതിരയ്ക്ക് 3 വയസ്സുള്ള ഒരു കുട്ടിയുണ്ട്. മുൻ ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് ആതിര ഷാനവാസിനൊപ്പം താമസമാക്കിയത് എന്നും പറയപ്പെടുന്നു.

Share
അഭിപ്രായം എഴുതാം