കോഴിക്കോട്: സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 14ന്

കോഴിക്കോട്: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പി.സി.എം ബാച്ചുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14 ന് രാവിലെ 11 മണി മുതല്‍ ഒരു മണിവരെ ഓണ്‍ലൈനായി നടത്തും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്  വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. പ്രവേശന പരീക്ഷയ്ക്ക് മുന്‍പായി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ kscsa.org ല്‍ ലഭിക്കും

Share
അഭിപ്രായം എഴുതാം