സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കു​തി​ച്ചു​യ​ര്‍​ന്ന്​ പ​ച്ച​ക്ക​റി വി​ല. ലോക്ക് ഡൗണ്‍ മൂലം ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തും ആ​ഭ്യ​ന്ത​ര ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തു​മെ​ല്ലാം വി​പ​ണി​ക്ക്​ വെ​ല്ലു​വി​ളി​യാ​യി.

പാ​ല​ക്കാ​ട്​ വ​ലി​യ​ങ്ങാ​ടി​യി​ല്‍ 15-20 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ പ്ര​തി​ദി​ന​മെ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ കോ​വി​ഡ്​ ര​ണ്ടാം​ത​ര​ത്തി​ല്‍ 5-10 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യ​തോ​ടെ വി​പ​ണി​യി​ല്‍ ആ​വ​ശ്യ​ക്കാരേ​റെ​യു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ പ​ല​തും നാ​മ​മാ​ത്ര​മാ​യാ​ണ്​ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ വി​ല്‍​പ​ന​​ക്കാ​യി എ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​ങ്ങ​ള​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക്​ ചു​രു​ങ്ങി​യ​തും പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്.

വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ കു​റ​ഞ്ഞ വി​ല​ക്കാ​ണ്​ സം​ഭ​രി​ക്കു​ന്ന​ത്.

Share
അഭിപ്രായം എഴുതാം