പരിസ്ഥിതി ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്‌ഘാടനവും വൃക്ഷ തൈവിതരണവും.

കട്ടപ്പന : കേരള വനം വന്യജീവി വകുപ്പിന്‍റെയും പരിസ്ഥിതി സംഘടനയായ കട്ടപ്പന ഗ്രീന്‍ലീഫിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ജില്ലാ തല ഉദ്‌ഘാടനവും വൃക്ഷ തൈ വിതരണവും നടത്തി. വൃക്ഷ തൈ നടീലിന്‍റെ ജില്ലാ തല ഉദ്‌ഘാടനം കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ പീരുമേട്‌ എംഎല്‍എ വാഴൂര്‍ സോമന്‍ നിര്‍വഹിച്ചു. വൃക്ഷ തൈകളുടെ വിതരണോദ്‌ഘാടനം ഇടുക്കി ജിില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ്‌ നിര്‍വഹിച്ചു. സുഗതകുമാരി ടീച്ചറിന്‍റെ ഒര്‍മയ്ക്കായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീനാജോബി ഓര്‍മ മരം നട്ടു. ഇന്ത്യയുടെ എക്കാലത്തേയും വലിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്തരിച്ച സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മക്കായി ഗ്രീന്‍ലീഫ്‌ കോ ഓര്‍ഡിനേറ്റര്‍ സിപി റോയിയും ഓര്‍മ മരം നട്ടു.

പരിസ്ഥിതി ദിനത്തോനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു. ഗ്രീന്‍ലീഫ്‌ കോര്‍ഡിനേറ്റര്‍ സിപി.റോയി പരിസ്ഥിതി സന്ദേശം നല്‍കി. ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ ഫൈ്‌ളയിംഗ്‌ സ്‌ക്വാഡ്‌ ഷാന്‍ട്രി ടോം, വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ബി രാഹുല്‍, നഗരസഭ കൗണ്‍സിലര്‍മാരായ സിജു ചക്കും മൂട്ടില്‍ , രജിത രമേശ്‌, സിഎസ്‌ഐ പളളി വികാരി ഫാ. ജെയിംസ്‌ മാമ്മന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അസിസ്‌റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്‌റ്റ്‌ പികെ വിപിന്‍ദാസ്‌ സ്വാഗതവും മൂന്നാര്‍ റെയ്‌ഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ അജി കെ.വി നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം