അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്‍ഡ്യയ്ക്ക് വിട്ടുകിട്ടാനുള്ള നീക്കത്തിന് തിരിച്ചടി, നടപടിക്ക് സ്റ്റേ

ന്യൂഡല്‍ഹി: കാണാനില്ലെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ ഡൊമിനിക്കയില്‍നിന്ന് അറസ്റ്റിലായ ഇന്‍ഡ്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാനുളള നീക്കത്തിന് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ഡൊമിനിക ഉള്‍പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി 27/05/21 വ്യാഴാഴ്ച സ്റ്റേ ചെയ്തു.

കേസ് 28/05/21 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമ വിധി വരാനും സാധ്യതയുണ്ട്. തുടര്‍നടപടികള്‍ കോടതിവിധി അനുസരിച്ചെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി പറഞ്ഞു. ചോക്‌സികായി ഡൊമിനികയിലെ കോടതിയില്‍ അഭിഭാഷകര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു.

അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പതട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്‌സി. 2018ലാണ് ചോക്‌സി ഇന്ത്യയില്‍ നിന്ന് കടന്നത്. അതിനു മുന്നോടിയായി കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ പൗരത്വം നേടിയിരുന്നു. ആന്റിഗ്വയില്‍നിന്ന് മുങ്ങി അയല്‍രാജ്യമായ ഡൊമിനികയിലെത്തിയപ്പോഴാണ് മെഹുല്‍ ചോക്‌സി അറസ്റ്റിലായത്.

Share
അഭിപ്രായം എഴുതാം