പ്രതിപക്ഷനേതാവായി വി ഡി സതീശനെ തീരുമാനിച്ചതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു

കേരളത്തിൽ പുതിയ പ്രതിപക്ഷനേതാവായി വി ഡി സതീശനെ തീരുമാനിച്ചതിനു പിന്നാലെ സംവിധായകൻ ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്. ഉസ്മാൻ മാറിയത് കോൺഗ്രസിന് ഗുണകരമാവും എന്നും ഇനി കേന്ദ്രത്തിലും കോൺഗ്രസിന് നല്ല നേതൃത്വനിര വരുമെന്ന പ്രതീക്ഷ ഉണ്ടെന്നും ശശി തരൂർ, ഷാഫിപറമ്പിൽ, വി ഡി ബൽറാം തുടങ്ങിയ പ്രവർത്തകർക്കും അർഹിക്കുന്ന സ്ഥാനം ദേശീയ തലത്തിലും നൽകണമെന്നും ഒമർ ലുലു പറഞ്ഞു.

പ്രതിപക്ഷ സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചില യുവ എംഎൽഎമാർ സംസാരിച്ചിരുന്നു. തലമുറ മാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുൽഗാന്ധി അംഗീകരിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം