മലപ്പുറം: കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍

മലപ്പുറം: പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററിലെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്(മൂന്ന് മാസം) എന്നിവയാണ് കോഴ്സുകള്‍. ക്ലാസുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓണ്‍ ലൈന്‍ ആയി മാത്രമായിരിക്കും നടത്തുക. വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755 എന്ന നമ്പറുകളിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജങ്ഷന്‍ കൊല്ലം 21 എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം