അഡാർ ലവ് ” ഹിന്ദി മൊഴിമാറ്റ പതിപ്പിന് വൻ സ്വീകാര്യത

വിസഗാർ ഹിന്ദി എന്ന യൂട്യൂബ് ചാനലിലൂടെ റീലീസ് ചെയ്യപ്പെട്ട ഒമർ ലുലുവിന്റെ ഒരു അടാർ ലവ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഏപ്രിൽ 29ന് യൂട്യൂബ് ചാനലിൽ എത്തിയ ഈ ചിത്രത്തിന് ഇതുവരെ ലഭിച്ച വ്യൂ 2. 1 കോടിക്ക് മുകളിലാണ്.

ആറു ദിവസം കൊണ്ട് ഇത്രയും നേട്ടം കൈവരിച്ച ഈ ചിത്രത്തിന് അഞ്ചര ലക്ഷത്തിലേറെ ലൈക്കുകളും ഇരുപത്തി മൂവായിരത്തി ലേറെ കമൻറുകളും നേടിയിട്ടുണ്ട്.

ഏക് ധൻസു ലവ് സ്റ്റോറി എന്ന് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ റോഷൻ അബ്ദുൽ റഹൂഫ് . നൂറിൻ ഷെരീഫ്, പ്രിയ പ്രകാശ് വാര്യർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം