ബംഗാളിൽ പരക്കെ അക്രമം, പതിനൊന്നു പേർ കൊല്ലപ്പട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെങ്ങും അക്രമങ്ങൾ. ഞായറാഴ്ച (മെയ് 2) വൈകിട്ടു തുടങ്ങിയ അക്രമങ്ങളിൽ ചൊവ്വാഴ്ച(മെയ് 4) രാവിലെ വരെ 11 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരിൽ ആറ് പേർ പാർട്ടി പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ‘തൃണമൂലിന്റെ ​ഗുണ്ടകൾ പാർട്ടി ഓഫീസുകൾ തകർത്തു. മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാർട്ടി ഓഫീസും തകർത്തവയിൽ ഉൾപ്പെടുന്നു’ ബി.ജെ.പി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങൾ നിഷേധിച്ച് തൃണമൂൽ കോൺ​ഗ്രസ്
രം​ഗത്തെത്തി. ബി.ജെ.പിയുടെ അക്രമത്തിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തക൯ കൊല്ലപ്പെട്ടുവെന്നും നേതൃത്വം വ്യക്തമാക്കി.

ഒരു സി പി എം പ്രവർത്തക കൊല്ലപ്പെട്ടതായും റിപ്പോർടുണ്ട്
സി പി എം ഓഫീസുകൾക്കു നേരെയും വ്യാപക അക്രമമുണ്ടായിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം