രാജ്യത്ത് കോവിഡ്​ വാക്​സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്​ തലവൻ അദാർ പൂനവാല

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വാക്​സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്ന്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ തലവൻ അദാർ പൂനവാല. ജൂലൈയോടെ വാക്​സിൻ ഉൽപ്പാദനം വർധിപ്പിക്കാനാകുമെന്നാണ്​ വിലയിരുത്തലെന്നും അദാർ പൂനവാല പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട് ചെയ്​തു.

നിലവിൽ 60 മുതൽ 70 മില്ല്യൺ വരെയാണ്​ ഉൽപാദനം. ജൂലൈയിൽ ഉൽപാദനം 100 മില്ല്യനായി ഉയർത്തും. രാജ്യത്ത്​ 18 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിച്ചതിന്​ പിന്നാലെയായിരുന്നു അദാർ പൂനവാലയുടെ പ്രതികരണം.

​ കണക്കുകൂട്ടലുകൾ തെറ്റിച്ച്​ കോവിഡ്​ വ്യാപനം രൂക്ഷമാകുകയായിരുന്നു. ഓർഡറുകൾ ലഭിച്ചതോടെ വാക്​സിൻ ഉൽപാദനം വേഗത്തിലാക്കിയിട്ടുണ്ട്.
-അദാർ പൂനവാല പറഞ്ഞു.

Share
അഭിപ്രായം എഴുതാം