ഭീഷണിയായി മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച വൈറസ്

ന്യൂഡല്‍ഹി: ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതകമാറ്റത്തിനു പിന്നാലെ മൂന്നുവട്ടം ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വകഭേദം കണ്ടെത്തി.മൂന്നു വ്യത്യസ്ത കോവിഡ് വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു വകഭേദം രൂപപ്പെട്ടിരിക്കുകയാണ്. വഗത്തില്‍ പടരുന്നതാണ് ഈ വകഭേദമെന്നു കാനഡ മക്ഗില്‍ യുണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ മധുകര്‍ പൈ പറഞ്ഞു. ഇരട്ടജനിതകമാറ്റം കണ്ടെത്താന്‍ െവെകിയതും ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.ലോകമെമ്പാടും ഇപ്പോള്‍ കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ കാരണം ഈ പുതിയ വകഭേദമാണെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

Share
അഭിപ്രായം എഴുതാം