തിരുവനന്തപുരം: സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ നടപടി സ്വീകരിച്ചത്. സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ, ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷൻ എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം