പോസ്റ്ററുകൾ ആക്രിക്കടയിൽ , തൊട്ടു പിന്നാലെ വോട്ടഭ്യർത്ഥനാ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ,വട്ടിയൂർകാവിൽ യു ഡി എഫ് വീണ്ടും വെട്ടിലായി

തിരുവനന്തപുരം: വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് വീണാ നായരുടെ അഭ്യർത്ഥന നോട്ടീസുകൾ 12/04/21 തിങ്കളാഴ്ച കണ്ടെത്തിയത്. വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റതിന് പിന്നാലെയാണ് നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

വിഷയത്തിൽ ഡിസിസിയിടെയും കെപിസിസി യുടെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ നോട്ടീസുകളും കണ്ടെത്തിയിരിക്കുന്നത്.

പോസ്റ്ററുകൾ വിറ്റ സംഭവത്തിൽ നന്ദൻകോട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാലുവിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം