കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂർ: കേരളത്തില്‍ വാക്‌സിന്‍ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പ്രതിസന്ധിയിലാവുമെന്നും മന്ത്രി പറഞ്ഞു. 12/04/21 തിങ്കളാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ കര്‍വ് ക്രഷ് ചെയ്യാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഏത് പ്രദേശത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പ്രത്യേകം പരിശോധിക്കും. അവിടെ പ്രത്യേക ഇടപെടല്‍ നടത്തും. ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം