കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനം

ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പാശ്ചാത്ത ലത്തില്‍ കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ കുടകിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഏപ്രില്‍ 20 വരെയാണ് അടച്ചിടുന്നത്.

രാജസിംഹാസനം ഉള്‍പ്പെടയുളള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം അടച്ചിടാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ചാരുലത സോമള്‍ ഉത്തരവിറക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെങ്കിലും റിസോര്‍ട്ടുകള്‍ ഹോംസ്‌റ്റേകള്‍ ഹോട്ടലുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാണെന്നും ഇത് സംബന്ധിച്ച പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്

Share
അഭിപ്രായം എഴുതാം