അസമും ബംഗാളും 27/03/21 ശനിയാഴ്ച ബൂത്തിലേക്ക്: സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ആദ്യഘട്ട വോട്ടെടുപ്പിനായി അസമും ബംഗാളും 27/03/21 ശനിയാഴ്ച ബൂത്തിലേക്ക്. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടിങ് സമയം. കോവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ ആയിരം പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ.തിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളില്‍ അക്രമ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് സംസ്ഥാനങ്ങള്‍. ഇന്നാണ് നിശബ്ദ പ്രചാരണം. പശ്ചിമ ബംഗാളില്‍ 30ഉം അസമില്‍ 48ഉം സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളും വോട്ടിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേയും മഹാസഖ്യത്തിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ കനത്ത സുരക്ഷയിലാണ് സംസ്ഥാനം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.ബംഗാളില്‍ ടിഎംസി, ബിജെപി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, ഐഎസ്എഫ് ഉള്‍പ്പെടുന്ന മഹാസഖ്യം എന്നിവരാണ് മല്‍സര രംഗത്തുള്ളത്. അസമില്‍ ഏപ്രില്‍ 2, 6 തീയതികളിലും വോട്ടെടുപ്പ് നടക്കും.

Share
അഭിപ്രായം എഴുതാം