നേമത്ത് മൂന്നുമുന്നണികളും ആവേശത്തില്‍

തിരുവനന്തപുരം: നേമത്ത് തീപാറുന്ന പോരാട്ടങ്ങളുമായി മുന്നണികള്‍. ന്യൂനപക്ഷ വോട്ടില്‍ ഊന്നിയാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണങ്ങള്‍. കുമ്മനത്തിനായി അടിത്തട്ടില്‍ ആര്‍എസ്എസും പ്രവര്‍ത്തനം ശക്തമാക്കി.

കോണ്‍ഗ്രസിലെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തെ മറികടക്കാന്‍ കെ മുരളീധരന്‍ താഴേത്തട്ടില്‍ നേരിട്ടിടപെടുന്നു. മറ്റുമണ്ഡലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരും മുരളീധരനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കളളവോട്ട് കണ്ടെത്തുന്നതിലടക്കം ഊന്നിയാണ് യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍.

ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം ബിജെപിക്ക് ഭീഷണിയാണ്. നേമത്തെ മുന്‍ എംഎല്‍എ ഒ രാജഗോപാലിന്റെ അടുത്തകാലത്തെ പരാമര്‍ശങ്ങളും എതിരാളികള്‍ ആയുധമാക്കുന്നു. തിരിച്ചടി ഒഴിവാക്കാന്‍ ആര്‍എസ്എസ് സജീവമായി രംഗത്തുണ്ട്.

സിപിഎംന് ശിവന്‍കുട്ടിയുടെ വിജയം ഒഴിവാക്കാനാവാത്തതാണ്. എല്‍ഡിഎഫിന് ഇത് അഭിമാനപോരാട്ടമാണ്. അതിനാല്‍തന്നെ ശക്തമായ സംഘടനാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ് സിപിഎം.

Share
അഭിപ്രായം എഴുതാം