കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ്

കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുളള കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവായി. റിപ്പോര്‍ട്ടിനായി പരാതിക്കാരനായ അഡ്വ: എംആര്‍ ഹരീഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് അനുവദിച്ചാണ് കോടതി വിധി.

കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റ് കോടതിയില്‍ പ്രാഥമീകാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. മുദ്രവെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് തുറന്നുപരിശോധിക്കണമെന്ന് പരാതിക്കാരനും പ്രോസിക്യൂഷന്‍ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ ഘട്ടത്തില്‍ തുറക്കുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

Share
അഭിപ്രായം എഴുതാം