വരുമാന കമ്മി നികത്തുന്നതിന് 14 സംസ്ഥാനങ്ങൾക്ക് 6,194.09 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

കേന്ദ്രം സ്വരൂപിക്കുന്ന മൊത്തം വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരുന്നതും നേരിട്ട് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമായ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പിഡിആർഡി) ഗ്രാന്റിന്റെ പന്ത്രണ്ടാമത്തെതും അവസാനത്തെതുമായ ഗഡുവായ  6,194.09 കോടി രൂപ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് കൈമാറി.ഈ ഗഡു അനുവദിച്ചതോടെ നടപ്പ് സാമ്പത്തിക വർഷം ആകെ 74,340 കോടി രൂപ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി അർഹതയുള്ള സംസ്ഥാനങ്ങൾക്ക് നൽകി.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിക്കുന്നത്.വരുമാന വിഭജനത്തിനു ശേഷമുള്ള സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ട് കമ്മി നികത്താൻ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്.

Share
അഭിപ്രായം എഴുതാം