താൻ എന്തുകൊണ്ട് സിനിമയിലെത്തി, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മനസ്സുതുറക്കുന്നു

തന്റെ ആദ്യസിനിമയായ രസികനെ കുറിച്ചും പിന്നീട് വലിയ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ബ്ലെസ്സിയുടെ ഭ്രമരം എന്ന ചിത്രത്തെക്കുറിച്ചും മനസ്സുതുറന്നു കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ട് സിനിമയിലേക്ക് തന്നെ എത്തപ്പെട്ടു എന്നതിന്റെ അനുഭവം വിവരിക്കുന്നു.

രണ്ടായിരത്തി നാലിൽ ഹിന്ദു ദിനപത്രത്തിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്താണ് ലാൽ ജോസിന്റെ രസികൻ എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതും അതിൽ കാളഭാസ്കരൻ ആയി അഭിനയിക്കുന്നതും. നാട്ടിൻപുറത്തെ ഗുണ്ടയായി തുടങ്ങണോ എന്നായിരുന്നു ലാലുവിന്റ സംശയം. സുന്ദരൻ കഥാപാത്രമായി തുടക്കമെന്ന പതിവ് ബ്രേക്ക് ചെയ്യാനുള്ള കുസൃതിയായിരുന്നു എന്റെ മോഹത്തിനു പിന്നിൽ. രസികൻ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഗൾഫ് പത്രത്തിൽ സ്പോർട്സ് എഡിറ്ററായി വീണ്ടും പോയ എനിക്ക് അമേരിക്കൻ ബോക്സർ ജോർജ് ഫോർമാൻ, ടെന്നീസ് താരം മരിയ ഷറപ്പോവ തുടങ്ങിയവരെയൊക്കെ ഇന്റർവ്യു ചെയ്യാൻ സാധിച്ചിരുന്നു. അക്കാലത്താണ് മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ രാജ്യാന്തര എക്സ്പോഷർ ലഭിച്ചത്. പിന്നീട് എംഎസ് എന്നിൽ എന്റർടെയ്മെന്റ് എഡിറ്ററായി നാട്ടിലേക്ക് മടങ്ങി. ബ്ലെസ്സിയുടെ ഭ്രമരത്തിൽ കഥാപാത്രമാകാൻ വിളിച്ചപ്പോഴും സിനിമ ഇനി വേണ്ട എന്ന നിലപാടിലാണ് മറുപടി പറഞ്ഞിരുന്നത്. നേരിൽ കാണാൻ എത്തിയ ബ്ലസ്സിയേട്ടൻ നീ സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട ആളല്ല എന്ന വാദത്തിനു മുന്നിൽ എനിക്ക് മറുപടി ഇല്ലാതെ വരികയും അദ്ദേഹത്തിന്റെ മൂന്നുമണിക്കൂർ നീണ്ട ഉപദേശത്തിലൂടെ അഞ്ചു വർഷത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ട് വീണ്ടും ഞാൻ സിനിമയിലേക്ക് കടക്കുകയുമായിരുന്നു.

Share
അഭിപ്രായം എഴുതാം