സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു

ചെന്നൈ: സി.പി.ഐ മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഡി.പാണ്ഡ്യന്‍ അന്തരിച്ചു. 26/02/21 വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.1989ലും പിന്നീട് 91ലും യുണൈറ്റഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി യു.പി.എ സഖ്യത്തിന്റെ ഭാഗമായാണ് ഡി.പാണ്ഡ്യന്‍ ലോക്സഭയിലേക്ക്് മല്‍സരിക്കുന്നത്. നോര്‍ത്ത് ചെന്നൈ മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു. ആറു വര്‍ഷം സി.പി.ഐയുടെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015ല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.തമിഴ് വംശജരുടെ അവകാശങ്ങള്‍ക്കായി എന്നും ശബ്ദമുയര്‍ത്തിയ ഡി.പാണ്ഡ്യന്റെ വിയോഗം രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് നടനും, മക്കള്‍ നീതി മെയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ പറഞ്ഞു. അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരനും അനുശോചിച്ചു.

Share
അഭിപ്രായം എഴുതാം