കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. 26/02/21 വെള്ളിയാഴ്ച ദോഹയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

1446 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കണ്ടെത്തിയത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share
അഭിപ്രായം എഴുതാം