സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായ കേസ്, തെളിവ് ശേഖരണത്തിനായി ഉത്തർപ്രദേശ് പൊലീസ് കേരളത്തിൽ

കൊച്ചി: സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായ കേസിൽ തെളിവ് ശേഖരണത്തിനായി ഉത്തർപ്രദേശ് പൊലീസ് കേരളത്തിലെത്തി. പന്തളം സ്വദേശി ബദറുദ്ദീന്റെ വീട്ടിൽ ഉത്തർപ്രദേശ് പൊലീസ് 25/02/21 വ്യാഴാഴ്ച പരിശോധന നടത്തി. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്റെ വീട്ടിലാണ് 26/02/21 വെളളിയാഴ്ച പരിശോധന നടത്തുന്നത്.

ഫെബ്രുവരി പതിനേഴിനാണ് സ്‌ഫോടന വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അൻസാദ് ബദറുദീനും ഫിറോസ് ഖാനും ഉത്തർപ്രദേശിൽ അറസ്റ്റിലായത്. സ്‌ഫോടക വസ്തുക്കൾക്ക് പുറമേ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിരുന്നു.

Share
അഭിപ്രായം എഴുതാം