2019ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. എ. പ്രസാദിനാണ് (തെങ്ങുവിള വീട്, തെറ്റിവിള, കല്ലിയൂർ പി.ഒ., തിരുവനന്തപുരം) ഒന്നാം സ്ഥാനം. അജുൽ ദാസ് കെ.സി., (കയ്യാംകോട്ട്, ശ്രീകണ്ഠപുരം, കൈതപ്രം, കണ്ണൂർ) രണ്ടാം സ്ഥാനവും, സുരേഷ് കാമിയോ (തെക്കുംപാട്ട് ഹൗസ്, തിരൂർ, തെക്കൻകുറ്റൂർ, മലപ്പുറം) മൂന്നാംസ്ഥാനവും നേടി. പത്തുപേർക്ക് പ്രോത്സാഹന സമ്മാനമുണ്ട്. ആകാഷ് എസ്. കുമാർ, ശാരദ മന്ദിരം, കഴിവൂർ പി.ഒ., കഴിവൂർ, തിരുവനന്തപുരം, മുഹമ്മദ് ഹാഫിസ് കെ.എസ്., കണ്ണക്കാത്, പുതുശ്ശേരി, ചെറുതുരുത്തി, തൃശൂർ, ശ്രീധരൻ വടക്കാഞ്ചേരി, പെരിങ്ങയിൽ ഹൗസ്, ശാന്തിനഗർ, ഓട്ടുപാറ, വടക്കാഞ്ചേരി, രാജൻ ടി.എസ്., തെക്കിനിയേടത്ത്, ചേർപ്പ്, ചേർപ്പ്  വെസ്റ്റ്, തൃശൂർ, നിധിൻ ചെറുമണലിൽ വയൽ വീട്ടിൽ, മലബാർ മെഡിക്കൽ കോളേജ് കാമ്പസ് ഡി-3, ഡെന്റൽ ക്വാർട്ടേലഴ്സ്, ഉള്ളിയേരി, മോടക്കാലൂർ പി.ഒ., കോഴിക്കോട്, പ്രദീപ് പി. രമേശ്, പൂജ വാളത്തുങ്കൽ, ഇരവിപുരം, കൊല്ലം, സജീവ് വാസദിനി, പല്ലത്തു പറമ്പിൽ ഹൗസ്, ഇറിഗേഷൻ സ്റ്റാഫ് ക്വാർട്ടേഴ്‌സിന് സമീപം, ചാലക്കുടി, തൃശൂർ, അജയൻ, കടക്കാടത്ത് പടി, വടക്കാഞ്ചേരി, കുമാരനെല്ലൂർ 680590, നിസാം അമ്മാസ് (നിസാമുദ്ദീൻ ), തേജസ്, ഇട്ടിമൂട്, മതുരപ്പ, തടിക്കാട്, കൊല്ലം, ജോബിൻ ഫ്രാൻസിസ്, പനച്ചിനാണിക്കൽ ഹൗസ്, തുടങ്ങനാട്, തെടുപുഴ, ഇടുക്കി എന്നിവർക്കാണ് പ്രോത്സാഹന സമ്മാനം. ക്യാമറാമാൻ മധു അമ്പാട്ട് ചെയർമാനും കെ. രവികുമാർ ജഡ്ജിംഗ് കമ്മിറ്റി അംഗവും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Share
അഭിപ്രായം എഴുതാം