പറമ്പിക്കുളം കടുവാ സങ്കേതത്തിന്‌ ചുറ്റുമായി പരിസ്ഥിതി ലേലമേഖലയില്‍ പുതിയ കരട്‌ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രാലയം

പാലക്കാട്‌: പറമ്പിക്കുളം കടുവാ സങ്കേതത്തിന്‌ ചുറ്റുമായി പരിസ്ഥിതി മേഖല ഉണ്ടാക്കാനുളള 2016ലെ കരട്‌ വിജ്ഞാപനം പിന്‍വലിച്ചത്‌ നെല്ലിയാമ്പതിയിലെ തോട്ടം ഉടമകളുടെ താല്‍പ്പര്യം സംസംരക്ഷിക്കാനെന്ന് സൂചന. പഴയ വിജഞാപനത്തില്‍പെട്ട തോട്ടങ്ങളില്‍ ചിലത്‌ പൂര്‍ണ്ണമായും ഒഴിവാക്കിയാണ്‌ 2021 ജനുവരി 28ന്‌ പുതിയ കരട്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്‌. രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്തുകളിയുടെ ഫലമാണ്‌ പുതിയ വിജ്ഞാപനം എന്നാണ്‌ സൂചന. ഒഴിവാക്കപ്പെട്ട തോട്ടങ്ങളില്‍ ഏറിയപങ്കും വനം വകുപ്പുമായി കേസ്‌ നടക്കുന്നതോ പാട്ടക്കരാര്‍ ലംഘിച്ച്‌ ഉടമകള്‍ കൈവശം വയ്‌ക്കുന്നതോ ആണ്‌.

പറമ്പികുളം കടുവാ സങ്കേതത്തിന് ചുറ്റുമായി ഇഎസ്‌ ഇസഡ്‌ ഉണ്ടാക്കുന്നതിന്‌ ആദ്യ കരട്‌ വിജ്ഞാപനം 2016 ജൂലൈ 28നായിരുന്നു. അന്ന്‌ 643 .66 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്‌ ഇസഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഴയ കരട്‌ പിന്‍വലിച്ച് കഴിഞ്ഞ്‌ ജനുവരി 28ന്‌ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തില്‍ വിസ്‌തീര്‍ണം 390.89 ചതുരശ്ര കിലോ മീറ്ററായി ചുരുക്കി. പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയാണ്‌ പഴയ കരട്‌ പിന്‍വലിച്ചത്‌.

2016ലെ കരടില്‍ നെല്ലിയാമ്പതിയിലെ 26 എസ്‌റ്റേറ്റുകള്‍ പരിസ്ഥിതിലേല മേഖലയില്‍ പെട്ടിരുന്നു. പാടഗിരി(2,46 ഹെക്ടര്‍), പോത്തുണ്ടി(164.60), പോത്തുപാറ(136), സൂര്യപ്പാറ(236) ലില്ലി 86.43) കരടിമല(110.39), ഓറിയന്റല്‍(192.87) ഈസ്‌റ്റ്‌ പുല്ലാല(40.75) വെസ്റ്റ്‌ പുല്ലാല (56.36) പതിനഞ്ചേക്കര്‍(6.0), റോസറി(99.78) വിക്ടോറിയ (250.68) ബിയാട്രിസ്‌(190.30) മീരാ ഫ്‌ളോര്‍സ്‌ (133.32) തൂത്തമ്പാറ((142.19), പൂവ്വന്‍കടവ്‌(48.56), കാരാപ്പാറ എ ആന്‍ഡ്‌ ബി(452.63)
അലക്‌സാന്‍ഡ്രിയാ (378.20) രാജാക്കാട്‌ 116.89), മങ്കുത്ത്‌(116.57) ബ്രൂക്ക്‌ലാന്‍ഡ്‌(101.17), പകുതിപ്പാലം (123), പോത്തുമല(105) ചെറുനെല്ലി (112.50) മലക്കപ്പാറ(778.54) പെരുമ്പാറ(35.18) എന്നിവ. എന്നാല്‍ പുതിയ കരടില്‍ ഭൂരിഭാഗവും ഒഴിവാക്കപ്പെട്ടു. ടൈഗര്‍ റിസര്‍വിനോട്‌ അതിരിടുന്ന ചില തോട്ടങ്ങള്‍ മാത്രമാണ്‌ ഭാഗീകമായി ഉള്‍പ്പെടുത്തിയത്‌.

Share
അഭിപ്രായം എഴുതാം