യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: പയ്യോളിയില്‍നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26 കാരിയെ ബസ് കണ്ടക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. പറശ്ശിനി കടവിലെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ടക്ടര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടുവം പറപ്പുലിലെ രൂപേഷ്(21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ‌ചെയ്തത്.

പയ്യോളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും വീട് വിട്ടിറങ്ങിയ യുവതി 24.02.2021 ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂര്‍ ബസ്റ്റാന്റിലെത്തിയത്. സഹായവാഗ്ദാനവുമായെത്തിയ ബസ്‌കണ്ടക്ടര്‍മാര്‍ സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണത്രെ പറശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. അവിടെ വച്ച് യുവതിയെ പീഡിപ്പിച്ചതായിട്ടാണ് പരാതി.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തളിപ്പറമ്പ് സ്‌റ്റേഷന്‍ പരിധിയിലുണ്ടെന്ന വവിരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലീസില്‍ വിവരം നല്‍കി. തുടര്‍ന്നാണ് പ്രതികളെ പറശ്ശിനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞെത്തിയ പയ്യോളി പോലീസിന് യുവതിയെയും കണ്ടക്ടര്‍മാരെയും കൈമാറി തളിപ്പറമ്പ് എസ്‌ഐഎകെ സജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Share
അഭിപ്രായം എഴുതാം