രാത്രി ഏറെ വൈകി ഓഫീസിൽ ജോലി ചെയ്ത ജയ്പൂർ മേയർ നേരെ പോയത് ആശുപത്രിയിലേക്ക്

ജോലി തന്നെയാണ് ആരാധന.ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് ജയ്പൂർ മേയർ ഡോക്ടർ സൗമ്യ ഗുർജാർ ഓഫീസിൽനിന്ന് ഇറങ്ങിയത്. രാത്രി ഏറെ വൈകി ഓഫീസിൽ ജോലി ചെയ്താൽ അത് ജയ്പൂർ മേയർ സൗമ്യ ഗുർജാറിനെ ബുധനാഴ്ച രാത്രി 12 – 30 ന് കൊക്കൂൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വ്യാഴാഴ്ച രാവിലെ 5 – 14 ന് ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. രണ്ടു പേരും സുഖമായിരിക്കുന്നു.

നഗരസഭ ഓഫീസിൽ രാത്രി വൈകിയും മീറ്റിംഗ് ഉണ്ടായിരുന്നു. നിരവധിപേരാണ് മേയറുടെ ജോലിയോടുള്ള പ്രിയത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് -സന്തോഷമായും സുഖമായും ഇരിക്കൂ എന്ന് അമ്മയ്ക്കും കുഞ്ഞിനും ഉളള ആശംസയുമായി കുറഞ്ഞ സമയത്തിനുള്ളിൽ ട്വിറ്റ് വൈറലായി .

Share
അഭിപ്രായം എഴുതാം