വിതുര പെണ്‍വാണിഭ കേസിലെ വിധി നാളെ

കോട്ടയം: കോളിളക്കം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ ഒന്നാംപ്രതി കുറ്റക്കാരനെന്ന്‌ കോടതി. ശിക്ഷ നാളെവിധിക്കും. ബന്ധപ്പെട്ട 24 കേസുകളിലൊന്നിലാണ്‌ വിധി പറഞ്ഞത്‌. അനാശാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക്‌ കൈമാറല്‍ എന്നീ കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന്‌ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി അറിയിച്ചു.

1996 ല്‍ സംഭവം നടന്നതിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ കേസിലെ മറ്റുപ്രതികളെ വെറുതേ വിട്ട സാഹചര്യത്തില്‍ പതിനെട്ടുവര്‍ഷത്തിന്‌ ശേഷം 2014 ല്‍ കോടതിയിൽ കീഴടങ്ങിയിരുന്നു. തുടര്‍ന്ന്‌ ഒരു വര്‍ഷം ജയില്‍ വാസമനുഭവിച്ച സുരേഷ്‌ ജാമ്യത്തിലിറങ്ങി. രണ്ടുമാസം മുമ്പ്‌ കേസിന്‍റെ വിചാരണ ആരംഭിക്കുകയും പെണ്‍കുട്ടി സുരേഷിനെ തിരിച്ചറിയുകയും ചെയ്‌തതോടെ ഇയാള്‍ വീണ്ടും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് 21 കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുളളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നാണ് ‌ഇയാളെ അറസറ്റ്‌ ചെയ്‌തത്‌.

പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ജോലി വാഗ്‌ധാനം ചെയ്‌ത്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ്‌ കേസ്‌ .ഈ കേസിലെ മറ്റ്‌‌പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

Share
അഭിപ്രായം എഴുതാം