ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ, ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും നടക്കും

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ. ബിഡിജെഎസ് വിട്ടവർ രൂപം നൽകിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരിൽ നടക്കും. വൈകിട്ട് 4ന് ചാവക്കാട് ജോസ്‌കോ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തുന്ന ബിജെഎസ് നേതാക്കളെയും പ്രവർത്തകരെയും മുൻസിപ്പൽ സ്റ്റേഡിയത്തിൽ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും.

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായുള്ള സ്വീകരണ ചടങ്ങിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി. കെ കുഞ്ഞാലികുട്ടി എന്നിവർ പങ്കെടുക്കും. പഴയന്നൂർ, ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ, ചാവക്കാട്, കാഞ്ഞാണി, ഒല്ലൂർ എന്നിവിടങ്ങളിൽ കേരളയാത്രയ്ക്ക് സ്വീകരണം നൽകും. തെക്കേ ഗോപുരനടയിൽ വൈകീട്ട് ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും.

Share
അഭിപ്രായം എഴുതാം