കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി പി നമ്പ്യാര്‍ പുതിയ കൊവിഡ് വാക്‌സിന്‍ ജൂണ്‍ മുതല്‍ എത്തും. അമേരിക്കന്‍ കമ്പനിയായ നൊവൊ വാക്‌സ് ട്രയല്‍ ആരംഭിച്ചിട്ടുണ്ടെന്നും ജൂണില്‍ വിതരണത്തിന് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകും. ജനിതക മാറ്റം വന്ന വൈറസുകള്‍ക്കും വാക്‌സിന്‍ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം