ചെങ്കോട്ടയിലെ അതിക്രമങ്ങൾ, ദീപ് സിദ്ദുവിന്റെ പേര് എഫ് ഐ ആറിൽ ഉൾപ്പെടുത്തി

ന്യൂഡൽഹി: ട്രാക്ടർ സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിന്റെ പേര് ഡൽഹി പോലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി. അതേ സമയം ,പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിന്മറിയതിന് പിന്നാലെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി. സമരവേദിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് സംഘടനാ നേതാക്കളോട് ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ട് തുടങ്ങി. കർഷകരോട് സർക്കാരിന് പിടിവാശിയില്ലെന്നും അവരെ ദുരുപയോഗിയ്ക്കാൻ ചിലർ ശ്രമിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം