പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസ്

പാലക്കാട് : അഗളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചിറ്റൂർ വെട്ടുകുഴിയിൽ റോയിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മകൻ ബൈക്കോടിച്ചു പോകവേ അഗളി സിഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആർസിസി 199എ വകുപ്പ് പ്രകാരമാണ് കേസ്.ആർ സി ഉടമയ്ക്ക് മൂന്ന് വർഷം വരെ തടവും ഇരുപത്തി അയ്യായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

ബൈക്കോടിച്ച കുട്ടിക്ക് 25 വയസ്സായാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. കഴിഞ്ഞ ആറു മാസത്തിനിടെ സ്റ്റേഷൻപരിധിയിൽ മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്.

തുടർന്നും മേഖലയിൽ പരിശോധന കർശനമാക്കുമെന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അഗളി പോലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം