കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുതിയ വിദ്യാഭ്യാസനയം 2020 ന്റെ നടപ്പാക്കൽ അവലോകനം ചെയ്‌തു

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ രമേഷ്‌ പൊഖ്രിയാൽ നിഷാങ്ക്‌ പുതിയ വിദ്യാഭ്യാസനയം 2020 ന്റെ നടപ്പാക്കൽ സംബന്ധിച്ച്‌  മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി  അവലോകനം നടത്തി.

 സ്കൂൾ തലത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ ബുദ്ധിമുട്ടില്ലാതെ പരിവർത്തനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ‐ സ്കൂൾ വിദ്യാഭ്യാസ വകുപ്പുകൾക്കുമിടയിൽ പുതിയ വിദ്യാഭ്യാസ നയത്തിന്റെ നടപ്പാക്കൽ ഏകോപിപ്പിക്കുന്നതിന്‌ ഒരു ദൗത്യ സംഘം രൂപീകരിക്കണമെന്ന്‌ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. പുതിയ വിദ്യാഭ്യാസനയത്തിന്റെ വേഗത്തിലുള്ള നടപ്പിലാക്കൽ ഉറപ്പിക്കാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തലവനായി അവലോകന സമിതിയും, നടപ്പാക്കൽ സമിതിയും  രൂപീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

 പുതിയ നയത്തിന്റെ വിജയത്തിന് നാഷണൽ എഡ്യുക്കേഷൻ ടെക്‌നോളജി ഫോറവും നാഷണൽ റിസർച്ച്‌ ഫൗണ്ടേഷനും വളരെ നിർണായകമായതിനാൽ 2021‐22 വർഷത്തിൽത്തന്നെ അവ രൂപീകരിക്കണമെന്നും ശ്രീ പൊഖ്രിയാൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതിനായി ആകെ  181 ദൗത്യമേഖലകൾ  കണ്ടെത്തിയിട്ടുണ്ട്‌. അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനായി ഡാഷ്‌ബോർഡ്  സജ്ജീകരിക്കണം. കർത്തവ്യ നിർവ്വഹണത്തിനായി പ്രതിമാസ‐പ്രതിവാര കലണ്ടറും തയ്യാറാക്കണമെന്ന് യോഗത്തിൽ ധാരണയായി.

Share
അഭിപ്രായം എഴുതാം