ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ആശുപത്രിയില്‍

ബേണ്‍: ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ആശുപത്രിയിലാണെന്നും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും വിശ്രമം ആവശ്യമാണെന്നും മകള്‍ കോറിന്‍ ബ്ലാറ്റര്‍ ആന്‍ഡന്‍മാറ്ററാണ് അറിയിച്ചത്. തുടര്‍ച്ചയായി അഞ്ചാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും (യുവേഫ) അമേരിക്കയുടേയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് 2015ലാണ് തദ് സ്ഥാനത്തു നിന്ന് പുറത്ത് പോയത്. 1998 മുതല്‍ 17 വര്‍ഷം ഫിഫ പ്രസിഡന്റായിരുന്ന ശേഷമാണു സെപ് ബ്ലാറ്ററിന്റെ രാജി. 2011 ല്‍ അന്നത്തെ യുവേഫ മേധാവിയായിരുന്ന മൈക്കല്‍ പ്ലാറ്റിനിക്ക് രണ്ട് മില്യണ്‍ സ്വിസ് ഫ്രാങ്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ബ്ലാറ്ററിനും പ്ലാറ്റിനിക്കുമെതിരേ അന്വേഷണം നടക്കുകയാണ്

Share
അഭിപ്രായം എഴുതാം