കേന്ദ്ര വിദ്യാഭ്യാസ, വനിതാ ശിശു വികസന മന്ത്രിമാര്‍ സംയുക്തമായി ടോയ്കാത്തോൺ 2021 ഉദ്ഘാടനം ചെയ്തു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കും  കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയും ചേർന്ന് ടോയ്കാത്തോൺ 2021  ഉദ്ഘാടനം ചെയ്തു. ടോയ്കാത്തോൺ പോർട്ടലും ഇരുവരും ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു

 ഭാരതീയ മൂല്യങ്ങൾക്ക് അനുസൃതമായ കളിക്കോപ്പുകൾ യാഥാർഥ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ടോയ്കാത്തോൺ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കിടയിൽ നല്ല പെരുമാറ്റവും മികച്ച മൂല്യങ്ങളും വളർത്തുവാൻ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

 ഇന്ത്യ ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രം ആയി മാറുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കളിപ്പാട്ട വിപണി ഒരു ബില്യൻ അമേരിക്കൻ ഡോളർ മൂല്യം ഉള്ളതാണെന്നും എന്നാൽ ഇതിൽ 80 ശതമാനവും ഇറക്കുമതി ചെയ്യപ്പെട്ടത് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഈ മേഖലയിൽ രാജ്യത്തെ സ്വയം പര്യാപ്തം ആക്കുന്നത് ലക്ഷ്യമിട്ട് തദ്ദേശീയ കളിപ്പാട്ട നിർമ്മാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ഭരണകൂടം പരിശ്രമിക്കുന്നത് ശ്രീമതി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.ടോയ്കാത്തോൺ പരിപാടിയിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും 50 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുമെന്ന് അവർ അറിയിച്ചു.


 ജൂനിയർ, സീനിയർ, സ്റ്റാർട്ട്അപ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പുകൾ,കളിപ്പാട്ട നിർമ്മാണവിദഗ്ധർ, ,എന്നിവർക്ക് പുറമേ വിദ്യാലയങ്ങളിലേയും കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾ അധ്യാപകർ തുടങ്ങിയവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്


ടോയ്കാത്തോൺ 2021 പങ്കെടുക്കുന്നതിനായി താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക
https://toycathon.mic.gov.in.

 2021 ജനുവരി 5 മുതൽ 20 വരെ താല്പര്യമുള്ളവർക്ക് ആശയങ്ങൾ സമർപ്പിക്കാവുന്നതാണ്

Share
അഭിപ്രായം എഴുതാം