ആലപ്പുഴയില്‍ കടലാക്രമണം നിരവധി വീടുകളില്‍ വെളളം കയറി

ആലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തില്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശം സംഭവിച്ചു. തോട്ടപ്പളളിമുതല്‍ ചേര്‍ത്തലവരെയുളള പ്രദേശത്താണ് കടല്‍ കനത്തത്. 2020ഡിസംബര്‍ 31 രാത്രി മുതലാണ് കടല്‍ ആഞ്ഞടിച്ചത്. പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു.

പാതിരപ്പളളി, ചെട്ടിക്കാട് ഭാഗത്തും മാരാരിക്കുളത്തും നിരവധിവീടുകളില്‍ വെളളം കയറി മാരാരിക്കുളത്ത് വീട് തകര്‍ന്നു. പലവീടുകളിലും ചെളിയും വെളളവും നിറഞ്ഞിരിക്കുകയാണ് . ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

Share
അഭിപ്രായം എഴുതാം