കൊടുങ്ങല്ലൂര്‍: 10 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂരില്‍ രണ്ട് പേര് പിടിയില്‍. കൊച്ചി തോപ്പുംപടി കണ്ടക്കാപ്പിള്ളി സനോജ് (26), തൊടുപുഴ മുട്ടം പുത്തന്‍പരക്കല്‍ മുനീര്‍ (25) എന്നിവരാണ് പിടിയിലായത്.ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
റൂറല്‍ ജില്ല പോലീസ് മേധാവി ആര്. വിശ്വനാഥന്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആര്. രാജേഷ്, കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ. പത്മരാജന്, എസ്.ഐ ഇ.ആര്. ബൈജു, എ.എസ്.ഐ. പ്രദീപ്, പോലീസുകാരായ ബിജു, ഫൈസല്‍, ദിലീപ്, പ്രദീഷ്, റിയാസുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്