തേങ്കുറുശ്ശി ദുരഭിമാനക്കൊല, പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത

പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു. നീതി കിട്ടാൻ ഏതറ്റം വരെയും പോവുമെന്നും ഹരിത വ്യക്തമാക്കി. ഇനിയുള്ള തൻ്റെ പോരാട്ടം ഭർത്താവിനെ കൊന്ന അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും ശിക്ഷ വാങ്ങിക്കൊടുക്കാനാണെന്നും ഹരിത വ്യക്തമാക്കി.

ഹരിതയെ മകളെ പോലെ സംരക്ഷിയ്ക്കുമെന്ന് അനീഷിൻ്റെ അച്ഛൻ ആറുമുഖൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമാണ്, അതുകൊണ്ട് പഠനത്തിന് സർക്കാർ സഹായിക്കണമെന്നും അനീഷിൻ്റെ അച്ഛൻ ആറുമുഖൻ അഭ്യർത്ഥിച്ചു. കൊലപാതകത്തിൻ്റെ സൂത്രധാരൻ പ്രഭുകുമാറിൻ്റെ അച്ഛൻ കുമരേശനാണെന്ന് അനീഷിൻ്റെ അമ്മ ആരോപിച്ചു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അമ്മ ആവശ്യപ്പെട്ടു

Share
അഭിപ്രായം എഴുതാം