ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സൗജന്യ വിസ നല്‍കി ശൈഖ് മുഹമ്മദ്

റിയാദ് : സൗദിയിലേക്കും കുവൈറ്റിലേക്കുമുള്ള വഴിമധ്യേ ദുബായില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് സൗജന്യ വിസ നല്‍കി. മലയാളികളടക്കമുള്ള പ്രവാസികൾക്കാണ് വിസ. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യത്തിൽ ഉത്തരവിട്ടു.

വിസ കാലാവധി കഴിഞ്ഞവര്‍ക്കും അവസാനിക്കാരായവർക്കും യാത്രയ്ക്കിടെ ദുബായില്‍ അകപ്പെട്ട എല്ലാവര്‍ക്കും ഒരു മാസത്തേക്ക് അവരുടെ ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കാനാണ് ഉത്തരവ്. ഇക്കാലയളവില്‍ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് സുരക്ഷയും അധികൃതരുടെ സഹകരണവും ഉറപ്പ് വരുത്താനും ഉത്തരവില്‍ നിര്‍ദേശം നല്‍കി.

സൗദിയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച്ച കൂടി നീട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിസ കാലാവധി തീര്‍ന്നു നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് പുതിയ ഉത്തരവ് ആശ്വാസമായി. പലരും നാട്ടിലേക്ക് തിരിച്ചു പോകാന്‍ ടിക്കറ്റിന് വേണ്ടി ശ്രമിക്കുന്നതിനിടെയാണ് പുതിയ ഉത്തരവ് വന്നത്. പുതുവത്സര ദിനത്തില്‍ ദുബായില്‍ തങ്ങാനുള്ള അവസരം കൂടി ഉത്തരവ് പ്രകാരം ലഭിക്കും.

Share
അഭിപ്രായം എഴുതാം