നിരവധി‌ പുരസ്‌കാരങ്ങള്‍ നേടിയ എസ്‌പി കെജി സൈമണ്‍ പടിയിറങ്ങുന്നു

പത്തനംതിട്ട: കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച എസ്‌പി കെ.ജി സൈമണ്‍ 2020 ഡിസംബര്‍ 31ന്‌ വിരമിക്കുന്നു. അന്വേഷണ മികവിന്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ കെജി സൈമണ്‍ പത്തനംതിട്ട പോലീസ്‌ മേധാവിയിയരിക്കുമ്പോഴാണ്‌ വിരമിക്കുന്നത്‌. 1984 ല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് ‌ ജോലിയില്‍ പ്രവേശിക്കുന്നത്‌. മിധുലമോഹന്‍ കൊലപാതകം, കൂടത്തായി കൂട്ടക്കൊല തുടങ്ങി പ്രതികളെ തിരിച്ചറിയാതിരുന്ന 52 കേസുകളില്‍ തുമ്പുണ്ടാക്കി. കൂടത്തായി കേസില്‍ ശാസ്‌ത്രീയവും ആസൂത്രിതവുമായ അന്വേഷണത്തിലൂടെ പ്രതി ജോളിയെ കണ്ടുപിടിച്ചതിന്‌ആദ്യത്തെ മെറിറ്റോറിയസ്‌ സര്‍വീസ്‌ എന്‍ട്രി ലഭിച്ചു.

2020 ഫെബ്രൂവരിയില്‍ പത്തനംതിട്ടപോലീസ്‌ മേധാവിയായി ചാര്‍ജെടുത്തു. തുടര്‍ന്ന്‌ കൊടുമണ്ണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളെ പിടികൂടി. പോപപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പുകേസില്‍ മുഴുന്‍ പ്രതികളേയും നിയമത്തി്‌ന്‍റെ മുന്നിലെത്തിച്ചു. കോവിഡ്‌ രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയെ ഉടന്‍ പിടികൂടി. ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു സൈമണ്‍.

വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍, മികച്ച കേസന്വേഷകനുളള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം, ബാഡ്‌ജ്‌ ഓഫ്‌ ഓണറുകള്‍ ,സ്‌തുത്യര്‍ഹ സേവനത്തിനുളള സര്‍ട്ടിഫിക്കറ്റുകള്‍, സംസ്ഥാന പോലീസ്‌ മേധാവിയുടെ വിവധ കമന്റേഷനുകള്‍, ദേശീയ നര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അവാര്‍ഡ്‌ ,സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസാ പത്രങ്ങള്‍, കാഷ്‌ അവാര്‍ഡുകള്‍, തുടങ്ങി 200 ല്‍പരം പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം