വാഹന പരിശോധനക്കിടെ ലഹരിമരുന്നുസംഘം പോലീസിനെ വെട്ടിച്ച്‌ കടന്നു

ആയൂര്‍: വാഹന പരിശോധനക്കിടെ ലഹരിമരുന്ന്‌ സംഘം പോലീസ്‌ വാഹനത്തെ ഇടിച്ചിട്ട്‌ കടന്നു. സ്‌ക്വാഡ്‌ എസ്‌ഐ ആര്‍.എസ്‌ രഞ്‌ജുവിന്‌ പരിക്കേറ്റു. കഴിഞ്ഞ രാത്രി ആയൂരിലായിരുന്നു സംഭവം. പോലീസ്‌ വാഹനത്തെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇവരുടെ കൈവശം വന്‍തോതില്‍ ലഹരിമരുന്നുണ്ടായിരുന്നതായാണ്‌ വിവരം. ചടയമംഗലം ടൗണില്‍ വാഹനങ്ങള്‍ പോലീസ്‌ തടഞ്ഞെങ്കെിലും സംഘത്തിന്റെ വാഹനം വെട്ടിത്തിരിഞ്ഞ്‌ കടന്നു. മറ്റൊരു കാറിലും റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌ക്വാഡിന്റെ വാനിലും സംഘം സഞ്ചരിച്ച വാന്‍ ഇടിച്ചു.

ആയൂര്‍ഭാഗത്തേക്ക്‌ പോയ വാഹനത്തിന്‌ പിന്നാലെ സ്‌ക്വാഡും പാഞ്ഞു. . ഇളവക്കോട്‌ കോളേജിന്‌ സമീപമെത്തയിപ്പോള്‍ ഇവര്‍ വാഹനം വെട്ടിത്തിരിച്ച് വീണ്ടും ചടയമംഗലം ഭാഗത്തേക്ക് പോയി. സ്‌ക്വാഡും പിന്നാലെ പോയി. ചടയമംഗലം വൈദ്യുതി ഓഫീസിന്‌ സമീപമെത്തിയപ്പോള്‍ ഇവര്‍ വീണ്ടും വെട്ടിത്തിരിച്ചു. സംഘം സഞ്ചച്ചിരുന്ന വാഹനം തിരികെ വരുന്നത്‌ കണ്ട്‌ സ്‌ക്വാഡ്‌ അവരുടെ വാഹനം വഴിയില്‍ നിര്‍ത്തി തടയാവന്‍ ശ്രമിച്ചെങ്കിലും വാഹനത്തില്‍ ഇടിപ്പിച്ചിട്ട്‌ കടന്നുകളയുകയായിരുന്നു.

സ്‌ക്വാഡ്‌ അംഗങ്ങളായ ശങ്കരപിളള, രാധാകഷ്‌ണന്‍, അജയ്‌കുമാര്‍, അനില്‍കുമാര്‍, ആഷിക്‌ കോഹൂര്‍, ബിജോ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധനകല്‍ നടന്നത്‌

Share
അഭിപ്രായം എഴുതാം