കൊലപാതകം ദൗർഭാഗ്യകരമെന്ന് മുസ്ലീം ലീഗ്, പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്ന് കെ.പി.എ മജീദ്

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതന്നും കെ പി എ മജീദ് കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകന്‍ ഇര്‍ഷാദ് കല്ലൂരാവിക്ക് മാരകമായി പരുക്കുപറ്റിയിട്ടുണ്ട്. പരുക്കേറ്റ ആളുകളെ മംഗലാപുരത്തേക്ക് അപ്പോള്‍ തന്നെ കൊണ്ടുപോയി. ഐഎന്‍എല്‍ പ്രവര്‍ത്തകനാണ് മരിച്ച അബ്ദുള്‍ റഹ്മാന്‍ എന്നും അക്രമികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരവതരമായ വിഷയമാണിതെന്നും ആരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ലെന്നും കെ പി എ മജീദ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം