പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ നാഗേഷ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് പാര്‍ട്ണര്‍ ബി വി നാഗേഷിന് ജാമ്യം

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ ബെംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ബിവി നാഗേഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച (22.12.2020) സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോല്‍ ജാമ്യം അനുവദിക്കുന്നതിന് എതിര്‍പ്പില്ലെന്ന് വിജിലന്‍സിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഈ വാദം കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. 2020 നവംബര്‍ 18 നാണ് നാഗേഷ് അറസറ്റിലായത്.

പാലാരിവട്ടം പാലത്തിന്റെ ഡ്രോയിംഗും രൂപ കല്‍പ്പനയും നിര്‍വഹിച്ചത് നാഗേഷ് കണ്‍സള്‍ട്ടന്‍സിയാണ് . ആര്‍ഡിഎസ് കമ്പനിക്കുവേണ്ടി തയ്യാറാക്കിയ ഡ്രോയിംഗും മറ്റും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കരാറുകാരന്റെ പേരുമാത്രം മാറ്റി ജിപിടി ഇന്‍ഫ്ര പ്രൊടക്ട്‌സ എന്ന പേരിലും നാഗേഷ് കൈമാറിയിരുന്നെന്ന് വിജിലന്‍സ് അന്വഷണത്തില്‍ കണ്ടെത്തിയരുന്നു.

19.76 ലക്ഷമായിരുന്നു സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചിരുന്നതെങ്കിലും 61.51 ലക്ഷം രൂപ നാഗേഷ് കണ്‍സള്‍ട്ടന്‍സി കൈപ്പറ്റിയതായും രൂപകല്‍പ്പനയിലെ പോരായ്മയാണ് പാലം തകരാരിലാകാന്‍ കാരണമെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.

Share
അഭിപ്രായം എഴുതാം